ചെന്നൈ:തമിഴർക്ക് ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരിടണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന വിവാഹവിരുന്നിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം സ്റ്റാലിൻ. അതേസമയം തന്റെ പേരിലെ കഥയും സ്റ്റാലിൻ വെളിപ്പെടുത്തി.
സ്റ്റാലിൻ പറയുന്നത്;
ആറുമക്കളിൽ അഞ്ചുപേർക്കും തമിഴ് പേരുനൽകിയ അച്ഛൻ കരുണാനിധി തന്റെ കാര്യത്തിൽ മാതൃഭാഷാസ്നേഹം വെടിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആദരസൂചകമായിട്ടാണ് എനിക് സ്റ്റാലിൻ എന്ന പേര് നൽകിയത്.
കേരളത്തിൽ ഇന്ന് 45,449 പേർക്ക് കൊവിഡ്; 27,961 പേർക്ക് രോഗമുക്തി, 38 മരണം
മൂന്നാമത്തെ മകനായ ഞാൻ ജനിച്ച് നാലുനാൾ കഴിഞ്ഞായിരുന്നു സ്റ്റാലിൻ അന്തരിച്ചത്. ഈ വിവരം അറിഞ്ഞ അച്ഛൻ ചെന്നൈയിൽ നടന്ന പൊതുയോഗത്തിൽ എനിക് സ്റ്റാലിൻ എന്നു പേരിട്ടതായി പ്രഖ്യാപിക്കുകയിരുന്നു. എനിക്കിടാൻ അച്ഛൻ ആദ്യം തീരുമാനിച്ചിരുന്നത് അയ്യാദുരൈ എന്ന പേരായിരുന്നു.