ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ നാം തീന്മേശയില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഒപ്പമിരിക്കുന്ന ആള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീരിയില്‍ അച്ചടക്കത്തോടെ എങ്ങനെ ഇരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം എന്നെല്ലാം പല സന്ദര്‍ഭങ്ങളിലും പലരും പറഞ്ഞ് നാം കേട്ടുകാണും.
ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. ഇപ്പോള്‍ ഭക്ഷണം കഴിക്കേണ്ട രീതികളെ കുറിച്ച് പറഞ്ഞ ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മല്ലിക കൗര്‍ എന്ന യുവതിയുടെതാണ് വിഡിയോ.
ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ് മല്ലിക വീഡിയോയില്‍ പറയുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ ഒരു പാത്രത്തില്‍ ചോറുമായിരിക്കുന്ന യുവതിയെയാണ് കാണുന്നത്. ചോറിനു മുകളില്‍ കറിയൊഴിച്ച് കഴിക്കരുതെന്നാണ് യുവതി പറയുന്നത്.
പാത്രത്തിന് ഒരു വശത്ത് കറി വച്ചതിനു ശേഷം ഓരോ തവണയും കറിയെടുത്ത് ചോറില്‍ ചേര്‍ത്തു കഴിക്കുന്നതാണ് ശരിയായ രീതിയെന്നും മല്ലിക പറയുന്നു. തൈര് മറ്റുകറികള്‍ക്കൊപ്പം ചേര്‍ത്തു കഴിക്കുന്ന ശീലം ശരിയല്ലെന്നും മല്ലിക പറയുന്നു.
ഇത് ചിലപ്പോള്‍ ചുറ്റുമിരിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതുകൊണ്ട് പ്രത്യേകം കഴിക്കണമെന്നും യുവതി പറയുന്നു. എന്നാല്‍ തീന്‍മേശയിലെ മര്യാദകളെ കുറിച്ചുള്ള മല്ലികയുടെ വിഡിയോക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ രീതി അല്‍പം കടന്നുപോയെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.