മുംബൈ : മുംബൈയില്‍ ഇരുപത് നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലുണ്ടായ തീ പിടുത്തത്തില്‍ ഏഴ് മരണം. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള കമല ബില്‍ഡിംഗില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Yet another fire broke out at a #Mumbai highrise this morning. 2 persons died & 15 are injured.
As usual, excuses will be made, sketchy reasons given & life will go on.
Strongest political will required if the city has to survive. As a Mumbaikar, the unaccountability pains!! pic.twitter.com/lx95sPqcg2
— Priti Gandhi – प्रीति गांधी (@MrsGandhi) January 22, 2022
സമീപ പ്രദേശത്തെ മൂന്ന് ആശുപത്രികളിലായി പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴ് പേര് മരണമടഞ്ഞു. ആശുപത്രിയിലെത്തിച്ചവരില്‍ ആറ് പേര് പ്രായം ചെന്നവരാണ്. ഇവര്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കിവരികയാണെന്നാണ് വിവരം. ചികിത്സയിലുള്ളവരില്‍ പലരുടെയും നില ഗുരുതരമാണ്. ലെവല്‍ 3 കാറ്റഗറിയില്‍ പെടുന്ന തീപിടുത്തമാണുണ്ടായതെന്നും ഫ്ളാറ്റിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്താനായെന്നും മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
The fire was noticed at the top part of the 20-storied Kamla Building at around 7.30 a.m.
At least 13 injured persons were rescued by the #Mumbai Fire Brigade teams, of which four were critical and rushed to the BYL Nair Hospital. pic.twitter.com/xbNPqisK4o
— Ch. krishan Bhati (@ChKrishanBhati3) January 22, 2022
പരിക്കേറ്റവരെ പ്രവേശിപ്പിക്കണമെന്ന ആവശ്യം റിലയന്‍സ്, വോക്ക്ഹാര്‍ഡ് ആശുപത്രികള്‍ നിരാകരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.
Discussion about this post