ടെലിപ്രോംപ്റ്റർ പണി മുടക്കി, പ്രസംഗം തടസപ്പെട്ട് ഇളിഭ്യനായി ഉരുണ്ട് കളിച്ച് പ്രധാനമന്ത്രി; ടെക്‌നീഷ്യന്മാർക്ക് എതിരെ യുഎപിഎ ചുമത്തുമോ? പരിഹാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ടെലിപ്രോംപ്റ്റർ തകരാറിലായതിനെ തുടർന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. വേൾഡ് എക്കണോമിക് ഫോറത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മോഡിയുടെ പ്രസംഗം തടസപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

ടെലിപ്രോംറ്റർ (Teleprompter) സംവിധാനത്തിന് തകരാർ സംഭവിക്കുകയായിരുന്നു. ഇതോടെ വാക്കുകൾ ലഭിക്കാതെ തപ്പി തടഞ്ഞ് വിയർത്തുകുളിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

ഇനി എന്താണ് പറയേണ്ടത് എന്നറിയാത്ത പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കുന്നയാളോട് നിങ്ങൾക്ക് കേൾക്കുന്നുണ്ടാകില്ല ഏല്ലേ? എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മോഡറേറ്റർ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേൾക്കാമെന്നും സസംസാരം തുടർന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാൻ സാധിക്കാതെ മോഡി വെപ്രാളപ്പെടുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനവും പരിഹാസവും ഉയരുകയാണ്. ”ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടോക്നീഷ്യന്മാർക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ഇവർക്കെതിരെ ചുമത്തില്ല എന്ന പ്രതീക്ഷിക്കാം. ഇന്ന് സംഭവിച്ച നാണക്കേടിന് വല്ല ഖാലിസ്ഥാനി ബന്ധവുമുണ്ടെന്ന് പറഞ്ഞ് നോയിഡ മീഡിയ രംഗത്തെത്തേണ്ടതാണ്,” മാധ്യമപ്രവർത്തക രോഹിണി സിംഗ് പരിഹാസരൂപത്തിൽ ട്വീറ്റ് ചെയ്തു.

Also read-കത്തി ഉയർത്തിയത് ആടിനെ വെട്ടാൻ, പക്ഷെ കത്തി പതിച്ചത് യുവാവിന്റെ കഴുത്തിൽ; സംക്രാന്തി ദിനത്തിലെ മൃഗബലിക്കിടെ യുവാവിന് ദാരുണമരം

കോൺഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദിൽ ഹേ മുഷ്‌കിൽ’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Exit mobile version