മരുമകനെ സ്വീകരിച്ചത് 365 തരം വിഭവങ്ങളൊരുക്കി; വൈറലായി സമൃദ്ധമായ സ്‌നേഹവിരുന്ന്

ആന്ധ്ര: പെണ്‍വീട്ടുകാര്‍ മരുമകനെ നല്ല ഭക്ഷണങ്ങളൊരുക്കി സ്വീകരിക്കുന്നത് എല്ലായിടത്തുമുള്ളതാണ്. അതേസമയം മരുമകന് വേണ്ടി ഒരുക്കിയ 365 വിഭവങ്ങളുള്ള വിരുന്നാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

ആന്ധ്രയില്‍ നിന്നുള്ളതാണ് വിഭവസമൃദ്ധമായ ഈ വമ്പന്‍ സ്വീകരണം
365 വിഭവങ്ങള്‍ നിരത്തിയാണ് ഭാവി മരുമകനെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും വരവേറ്റത്. ഭാവി മരുമകന്‍ സായി കൃഷ്ണയ്ക്ക് വേണ്ടിയായിരുന്നു വമ്പന്‍ സ്വീകരണം ഒരുക്കിയത്.

ആന്ധ്രയുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ സംക്രാന്തി ദിനത്തിലാണ് ഈ സ്‌നേഹ വിരുന്ന്. ഈ ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിച്ച സല്‍ക്കരിക്കുന്നത് ആന്ധ്രയില്‍ പതിവാണ്. കല്യാണം ഉറപ്പിച്ച ശേഷം വരുന്ന പ്രധാന ദിനം ആഘോഷമാക്കാന്‍ ഈ കുടുംബം തീരുമാനിച്ചു.

വീട്ടിലേക്ക് എത്തുന്ന മരുമകനായി 30 വ്യത്യസ്ത ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും 15 തരത്തില്‍ ഐസ്‌ക്രീം, കേക്ക്, പാനീയങ്ങള്‍, പഴങ്ങള്‍ എന്നിങ്ങനെ 365 വിഭവങ്ങളാണ് തയ്യാറാക്കിയിരുന്നത്.

Exit mobile version