പൂനെ: യാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതരാക്കി യാത്രക്കാരി.
പുനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മടക്കയാത്രയ്ക്കിടെയാണ് അവര്‍ സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായത്.
ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.
ഇതിനിടെയാണ് യാത്രാ സംഘത്തില്‍ നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ രക്ഷകയായി എത്തിയത്. യോഗിത പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് യാത്രക്കാരെയെല്ലാം സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
കാര്‍ ഓടിച്ച് എനിക്ക് പരിചയമുണ്ടായിരുന്നു. അതിനാലാണ്, ബസ് ഓടിക്കാന്‍ തീരുമാനിച്ചത്. ആദ്യ ലക്ഷ്യം ഡ്രൈവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു. അതിനാല്‍, അടുത്തുള്ള ആശുപത്രിയിലേക്കാണ് വണ്ടി ഓടിച്ചത്. അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചു-യോഗിത പറഞ്ഞു.
#Pune woman drives the bus to take the driver to hospital after he suffered a seizure (fit) on their return journey. #Maharashtra pic.twitter.com/Ad4UgrEaQg
— Ali shaikh (@alishaikh3310) January 14, 2022
പിന്നീട് മറ്റൊരു ബസ് ഡ്രൈവര്‍ സ്ഥലത്തെത്തി അസുഖബാധിതനായ ഡ്രൈവറെ ശിക്രാപുര്‍ ആശുപത്രിയിലേക്ക് മാറ്റുകയും യാത്രാ സംഘത്തിലുള്ള സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു. സാതവ് ബസ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post