ചെന്നൈ : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് പത്ത് ദിവസത്തിനിടെ തമിഴ്‌നാട് പോലീസ് പിഴയിനത്തില്‍ പിരിച്ചെടുത്തത് 3.45 കോടി രൂപ. ജനുവരി 7 മുതല്‍ മാത്രമുള്ള കണക്കാണിത്. കോവിഡ് മാനദണ്ഡങ്ങള്‍, രാത്രി കര്‍ഫ്യൂ, മാസ്‌ക്, ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ എന്നിവ പാലിക്കാത്തതിനാണ് പിഴ.
മാസ്‌ക് ധരിക്കാത്തതിന് 1.64 ലക്ഷത്തിലധികം ആളുകള്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിന് 2000ത്തിലധികം ആളുകള്‍ക്കും പൊതുസ്ഥലങ്ങളില്‍ അനാവശ്യമായി തിക്കും തിരക്കും വരുത്തിയതിന് 1552 പേര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയായ ചെന്നൈയില്‍ മാത്രം രാത്രി കര്‍ഫ്യൂ ലംഘിച്ചതിന് 300 വാഹനങ്ങള്‍ പോലീസ് കണ്ടുകെട്ടി. ഇവിടെ മാത്രം പിഴയിനത്തില്‍ 86 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്.
Also read : സംഗീതജ്ഞര്‍ നോക്കിനില്‍ക്കേ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ട് താലിബാന്‍ : വീഡിയോ
സംസ്ഥാനത്ത് 5469 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് പോലീസ് കേസെടുത്തിട്ടുണ്ട്.