ബോംബെ : ബോംബെ ഐഐടിയില്‍ വിദ്യാര്‍ഥി ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഇരുപത്തിയാറുകാരനാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ഘാട്‌കോപ്പറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്റ്റലിലെ ഇയാളുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പില്‍ വിഷാദരോഗം മൂലമാണ് ആത്മഹത്യ എന്നാണ് എഴുതിയിരിക്കുന്നത്. ഏറെനാളായി ചികിത്സയിലായിരുന്നുവെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിലുണ്ട്.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ഐഐടികളിലും ഐഐഎമ്മുകളിലുമുള്ള വിദ്യാര്‍ഥി ആത്മഹത്യകളുടെ നിരക്ക് കൂടി വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 മുതല്‍ 100 കുട്ടികളാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ ഐഐടിയില്‍ നിന്ന് 34 കുട്ടികളുണ്ട്. ഇവരില്‍ 13 പേര്‍ ഒബിസി വിഭാഗത്തില്‍ പെട്ടവരും അഞ്ച് പേര്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ടവരുമാണ്.