ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള സാഹചര്യം വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് യോഗാചാര്യന് ബാബ രാംദേവ്. രാഷ്ട്രീയം സങ്കീര്ണമാകുന്നതിനാല് ആരാകും അടുത്ത പ്രധാനമന്ത്രി എന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു രാഷ്ട്രീയത്തെയും പിന്തുണയ്ക്കില്ലെന്നും എതിര്‍ക്കുന്നില്ലെന്നും രാംദേവ് പറയുന്നു. വര്‍ഗീയമായി തിരിക്കാനോ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ഒരു രാജ്യമായി ഇന്ത്യയെ കാണാനാകില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
രാജ്യത്തെയും ലോകത്തെയും ആത്മീയ വഴിയില്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡി അധികാരത്തിലെത്തിയ ശേഷം ബിജെപിയുടെ സഹയാത്രികനായി കൂടിയതാണ് ബാബാ രാംദേവ്. നിലവിലെ പ്രതികരണങ്ങള്‍ ഇന്ന് വലിയ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.
Discussion about this post