അഴുക്ക് ചാലിലെ മലിനജലം കുടിച്ചാൽ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോ ആണ് ഇന്ന് സോഷ്യൽമീഡിയയിൽ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം.
നേരിയ പനിയുണ്ട്, എങ്കിലും സുഖമായിരിക്കുന്നു; കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുറിപ്പുമായി മമ്മൂട്ടി
ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോൾ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാൽ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാൾ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തിൽ വീണു.
#WatchVideo: An elderly person has drunk drain water to win a bet of Rs 2000 in Jawati village in #Vidisha, #MadhyaPradesh.#ViralVideo pic.twitter.com/AdIgOWXTry
— Free Press Journal (@fpjindia) January 16, 2022
ഞാൻ അതെടുത്ത് ശുദ്ധ വെള്ളത്തിൽ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കൾ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാൽ ഏറ്റെടുത്തത്. യുവാക്കൾ പറഞ്ഞ പോലെ പണം തന്നെന്നും ഇയാൾ പറയുന്നു.
Discussion about this post