വായിൽ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡയിലെ പുട്ടൂർ താലൂക്കിലാണ് ഞെട്ടിക്കുന്ന ക്രൂരത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പീഡനത്തിനു ശേഷം അവശയായ 58കാരിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ഉറങ്ങിക്കിടക്കവെയായിരുന്നു ക്രൂരത. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വെളിപ്പെടുത്തി.
ക്രൂരതയെ കുറിച്ച് പോലീസ് പറയുന്നത്;
ക്രൂരമായ ബലാൽസംഗത്തിന് ഇരയായ 58കാരിയെ അവശനിലയിൽ പൂട്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സ്ത്രീ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അമ്മയും മകനും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രാവിലെ 3 മണിക്കാണ് ക്രൂരത നടക്കുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെ മുറിയിലെത്തി മകൻ ബലാൽസംഗം ചെയ്യുകയായിരുന്നു. മകനെ എതിർത്ത സ്ത്രീ ഉറക്കെ നിലവിളിച്ചു. ഇതോടെ സ്ത്രീയുടെ വായിൽ പ്രതി തുണി തിരുകി വെച്ചു.
സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം രാവിലെയും സ്ത്രീയെ മകൻ ബലാൽസംഗത്തിന് ഇരയാക്കി. പ്രതി വിവാഹിതനാണ്. ഇയാളുടെ ഭാര്യ അവരുടെ വീട്ടിലാണ് കഴിയുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post