‘ലിപ്സ്റ്റിക്ക് ഇട്ടാൽ അപ്പ റൊമ്പ ക്യൂട്ടാകും’ ഐപിഎസുകാരൻ അച്ഛനെ മേക്കപ്പ് ചെയ്ത് മകൾ; കണിശക്കാരൻ ഈ കുറുമ്പിക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ, തരംഗമായി വീഡിയോ

ഐപിഎസ്‌കാരനായ തന്റെ അച്ഛനെ മേക്കപ്പ് ഇട്ട് അണിയിച്ചൊരുക്കുന്ന കൊച്ചുകുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുന്നത്. ആള് ഒരൽപ്പം കണിശക്കാരനാണെങ്കിലും ഈ മകൾക്ക് മുൻപിൽ അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്. തമിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഐപിഎസ് ഓഫീസർ ഡോ.വിജയ്കുമാറും മകൾ നിലയുമൊത്തുള്ള വീഡിയോ ആണിത്.

വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; സഹോദരങ്ങളെ കെട്ടിപ്പിടിച്ച് സന്തോഷം, ‘ദൈവത്തിന് സ്തുതി’യെന്ന് ഒറ്റവാക്കിൽ പ്രതികരണവും

ഡോ.വിജയ്കുമാർ തന്നെയാണ് മകളുടെ വികൃതി ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘പെൺമക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്‌ക്കൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് സ്‌നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്.

ഐപിഎസ് ഉദ്യോഗസ്ഥൻ മകൾ നിലയുടെ മുന്നിൽ മേക്കപ്പിനായി അനങ്ങാതെ ഇരിക്കുകയാണ്. കൈയിൽ ലിപ്സ്റ്റിക്കുമായി നില നിൽക്കുന്നതും കാണാം. പിന്നീട് അവൾ തന്റെ അച്ഛന്റെ ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടി കൊടുക്കുകയും ചെയ്യുന്നുണ്ട്.

അച്ഛൻ ഒരു പാവയെപ്പോലെയാണെന്നാണ് മകൾ പറയുന്നത്. പിന്നെ അച്ഛനെ വീണ്ടും കൂടുതൽ മേക്കപ്പ് ചെയ്യുകയാണ്. അച്ഛനെ സുന്ദരനാക്കാനാണ് താൻ അങ്ങനെ ചെയ്യുന്നതെന്നണ് മകൾ പറയുന്നത്.

Exit mobile version