ചെന്നൈ: കാഴ്ച ശക്തിയില്ലാത്തയാൾക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നൽകി തമിഴ്നാട് സിപിഎം. ധീരമായ തീരുമാനത്തിന് വൻ പിന്തുണയാണ് തമിഴകത്ത് ലഭിക്കുന്നത്. കാഴ്ചയ്ക്ക് പരിമിതിയുള്ള അഭിഭാഷകൻ കൂടിയായ ബിഎസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി നിയമിച്ചത്.
ചെങ്കൽപ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ചരിത്രപരമായ തീരുമാനം കൈകൊണ്ടത്. എസ്എഫ്ഐയിലൂടെ വിദ്യാർഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാർട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരികയാണ്. ഉൾക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. അണ്ണായ്ക്ക് മൂന്ന് വയസു മുതലാണ് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയിൽപ്പെട്ടത്.
ശേഷം 2014ൽ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുകയായിരുന്നു. എങ്കിൽ പോലും തന്റെ രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത അണ്ണാ പാർട്ടിയിൽ സജീവമായി മുന്നിലുണ്ടായിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണ്. ഉറച്ച നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയം പോലും കണക്കിലെടുക്കാതെ അഭിനന്ദനവുമായി എത്തി.
Discussion about this post