പിറന്നാളിന് അമ്മയ്ക്ക് ഫോൺ സമ്മാനിച്ച് മകൻ; നെഞ്ചോട് ചേർത്ത് പിടിച്ച് മനസുനിറഞ്ഞ് അമ്മയും! തരംഗമായി വീഡിയോ

mother new phone | Bignewslive

പിറന്നാളിന് ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും സർപ്രൈസ് നൽകുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് മകൻ നൽകിയ സർപ്രൈസ് സമ്മാനം കണ്ട് കണ്ണ് നിറയുന്ന വീഡിയോ ആണ്. തമിഴ്നാട്ടിലാണ് സംഭവം. പുതിയ സ്മാർട്ട് ഫോൺ ആണ് മകൻ അമ്മയ്ക്ക് പിറന്നാൾ സമ്മാനമായി നൽകുന്നത്.

ഒരു കവർ അമ്മയ്ക്ക് നൽകുന്നതാണ് വീഡിയോ. കവർ തുറന്ന് നോക്കിയ അമ്മ അതിനുള്ളിൽ മറ്റൊരു ചെറിയ കവർ കണ്ടെത്തി. ആ കവർ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താൽ മകനെ കെട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. ഫോൺ അടങ്ങിയ കവർ നെഞ്ചോട് ചേർത്ത് പിടിച്ച് അമ്മ കസേരയിൽ ഇരിക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

70 രൂപ മോഷ്ടിച്ചു; അടുപ്പിൽ ഉണക്കമുളകിട്ട് ശ്വസിപ്പിച്ചു, അവശയായ മൂന്നാം ക്ലാസുകാരിയുടെ വായിൽ ചുട്ടുപഴുത്ത സ്പൂൺ വെച്ചു! കുട്ടി മരിച്ചു, കണ്ണില്ലാത്ത ക്രൂരതയിൽ അമ്മയും ബന്ധുവും അറസ്റ്റിൽ

8,800 രൂപ വിലയുള്ള ഫോൺ ആണ് അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാൻ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നടൻ മാധവൻ ഉൾപ്പടെയുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ സന്തോഷം വിലമതിക്കാൻ ആവാത്തതാണെന്ന് വീഡിയോ പങ്കുവെച്ച് മാധവൻ പറഞ്ഞു.

Exit mobile version