ചെന്നൈ: സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ ഹെഡ്മാസ്റ്റര് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തിരുവള്ളൂര്‍ പെന്നലൂര്പേട്ടയില് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ പരാതി പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്കൂളില്‍ വെച്ച് ഹെഡ്മാസ്റ്റര് മോശമായി പെരുമാറിയെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ ഏതാനും പേര് കൂടി പരാതിയുമായി രംഗത്തെത്തി. ഹെഡ്മാസ്റ്റര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നെഴുതിയ കത്ത് സ്കൂളിലെ പരാതിപ്പെട്ടിയില്‍ നിന്നു ലഭിക്കുകയും ചെയ്തു
Discussion about this post