ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്.
ഇതിന് പിന്നാലെ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ ഓര്‍മിപ്പിച്ച് തെരുവിലിറങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മാസ്‌ക്കില്ലാത്ത റോഡില്‍ കണ്ട ആളുകളെ തടഞ്ഞുനിര്‍ത്തി മാസ്‌ക് ധരിപ്പിച്ച് കൊടുത്തു മുഖ്യമന്ത്രി. യാത്രയ്ക്ക് ഇടയിലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഒട്ടേറെ പേര്‍ നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ വണ്ടി നിര്‍ത്തി ഔദ്യോഗിക വാഹനത്തിലുണ്ടായിരുന്ന മാസ്‌ക്കുകള്‍ അദ്ദേഹം വിതരണം ചെയ്തു. യുവാവിനെ പിടിച്ച് നിര്‍ത്തി സ്റ്റാലിന്‍ തന്നെ നേരിട്ട് മുഖത്ത് മാസ്‌ക് ധരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും മാസ്‌ക് വാങ്ങാന്‍ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ നില്‍ക്കുന്നതും വിഡിയോയിലുണ്ട്.
‘ഹെഡ് ക്വാട്ടേഴ്സില്‍ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പൊതുസ്ഥലത്ത് ചിലര്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നത് കണ്ടത്. ഞാന്‍ അവര്‍ക്ക് മാസ്‌ക് നല്‍കി. എല്ലാവരും മാസ്‌ക് ധരിക്കണം”-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.