ഗുവാഹത്തി : വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് പൊതുയിങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ആസാം. ജനുവരി 15 മുതലാണ് കര്‍ഫ്യൂ. ആശുപത്രികളിലൊഴികെ ഇവര്‍ക്ക് പ്രവേശനം നല്‍കില്ലെന്നാണ് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അറിയിച്ചിരിക്കുന്നത്.
കോവിഡ് മൂന്നാം തരംഗം ആസാമിനെ ബാധിച്ചിരിക്കുകയാണെന്നും സാധ്യമായ എല്ലാ കേസുകളും ഒമിക്രോണ്‍ എന്ന രീതിയില്‍ തന്നെ പരിചരിക്കണമെന്നും ഹിമാന്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. റസ്റ്ററന്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മാളുകളിലുമുള്‍പ്പടെ പൂര്‍ണമായും വാക്‌സീന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനം. എല്ലായിടത്തും പ്രവേശനത്തിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിനെടുക്കാത്തവരെ പ്രവേശിപ്പിച്ചാല്‍ കടയുടമകള്‍ 25000 രൂപ വരെ പിഴ നല്‍കേണ്ടി വന്നേക്കാമെന്നാണ് ഹിമാന്ത അറിയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാക്‌സീനെടുത്തില്ലെങ്കില്‍ അവധി അനുവദിക്കുമെങ്കിലും ശമ്പളം ഉണ്ടാവില്ല. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇരുചക്രവാഹനങ്ങളില്‍ പിറകിലിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ഇവര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്. ഗുവാഹത്തിയില്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ല. മറ്റ് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്സ്.
Also read : പ്രധാനമന്ത്രി ഡ്രോണോ തോക്കോ ഉപയോഗിച്ച് കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1167 പുതിയ കേസുകളാണ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി രണ്ട് വരെ ശരാശരി 200 എന്ന നിലയിലായിരുന്നു പ്രതിദിന കേസുകള്‍.
Discussion about this post