ഗുവാഹത്തി : ക്യാംപസിലെ അറുപതോളം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐഐടി ഗുവാഹത്തിയെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. രോഗം വ്യാപിച്ചതിനെത്തുടര്‍ന്ന് ക്യാംപസിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ഐഐടിയുടെ പുതിയ ഗസ്റ്റ് ഹൗസിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. സ്വന്തം സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ് രോഗബാധിതരില്‍ കൂടുതലും. രോഗം സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ആയാണ് ക്ലാസ്സുകള്‍ നടക്കുന്നത്.
Assam: IIT, Guwahati declared as containment zone after 60 COVID cases detected on its campus pic.twitter.com/2XPajbflsd
— ANI (@ANI) January 6, 2022
കണ്ടെയ്ന്‍മെന്റ് സോണിന് വേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും നോര്‍ത്ത് ഗുവാഹത്തി സര്‍ക്കിള്‍ ഓഫീസര്‍ രശ്മി പ്രതാപ് അറിയിച്ചു.ആസാമില്‍ ബുധനാഴ്ച ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.
സൗദി അറേബ്യയില്‍ നിന്നെത്തിയ ആള്‍ക്കായിരുന്നു വൈറസ് ബാധ. ഇതുള്‍പ്പടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 591 ആയി. ചൊവ്വാഴ്ചത്തേത്തിനേക്കാള്‍ നൂറ് കേസുകളുടെ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.