ഛണ്ഡീഗഢ്; പഞ്ചാബില്‍ റാലി നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്ത്തിയായിരിക്കവെ ഇറ്റലിയിലേയ്ക്ക് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വകാര്യസന്ദര്‍ശനത്തിനായാണ് അദ്ദേഹം വിദേശത്തേയ്ക്ക് പറന്നത്. ഇതോടെ തിങ്കളാഴ്ച പഞ്ചാബില്‍ തുടക്കം കുറിക്കാനിരുന്ന തെരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നു.
റാലിക്കായി എല്ലാ ഒരുക്കങ്ങളും പൂര്ത്തിയാക്കിയിരിക്കുന്നതിനിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം പാര്‍ട്ടിക്കിടയിലും മുറുമുറുപ്പുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബുധനാഴ്ച ഡല്‍ഹി എ.ഐ.സി.സി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ 137-ാം സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്തശേഷം രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനാണ് രാഹുല്‍ പോയതെന്നാണ് വിവരം. പുതുവത്സരം കഴിഞ്ഞവര്‍ഷത്തെപ്പോലെ അദ്ദേഹം പ്രായമായ മുത്തശ്ശിക്കൊപ്പം ഇറ്റലിയില്‍ ചെലവിടുമെന്നും വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ദീപാവലിക്കു തൊട്ടുമുന്‍പാണ് രാഹുല്‍ മൂന്നാഴ്ചത്തെ വിദേശസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയത്. പിന്നാലെയാണ് അടുത്ത വിദേശ സന്ദര്‍ശനം. രാഹുല്‍ ഗാന്ധി സ്വകാര്യസന്ദര്‍ശനത്തിന് വിദേശത്തു പോയതാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്നിന്ന് ബി.ജെ.പി.യും മാധ്യമസുഹൃത്തുക്കളും വിട്ടുനില്‍ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഈ മാസം 15-ന് പഞ്ചാബിലും 16-ന് ഗോവയിലും കോണ്‍ഗ്രസ് റാലികളില്‍ പങ്കെടുക്കാനാണ് സാധ്യത.
Discussion about this post