വാരണാസി: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ്. മുന്നോക്ക രജപുത് വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ബിജെപി ലക്ഷ്യമിട്ടത് തീവ്ര ഹിന്ദുത്വ നിലപാടുകളെ ഊട്ടി ഉറപ്പിക്കുക തന്നെയായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കുകയാണ് യോഗി.
ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. മാഫിയകളുടെ അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുത്തതെന്നും യോഗി പറഞ്ഞു. 1994ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.
Read Also: ചേച്ചിയെ ജീവനോടെ കത്തിച്ച വില്ലത്തി, എറണാകുളത്തെത്തി ‘പാവം കുട്ടിയായി’: ‘ആളറിയാതെ’ അഭയകേന്ദ്രത്തിലെത്തിച്ച് താമസസൗകര്യം നല്കി പിങ്ക് പോലീസും
മാഫിയകളുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തി അവര്‍ക്ക് പ്രതികരിക്കാനുള്ള പ്രചോദനം നല്‍കാനാണ് ശ്രമിച്ചതെന്നും പ്രശ്നങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനായാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും യോഗി പറയുന്നു.
ഗോരഖ്പുരില്‍ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലഘട്ടത്തിലാണ് ജനങ്ങള്‍ക്കായി രാഷ്ടീയത്തില്‍ ചേര്‍ന്നത്. 1994- 95ല്‍ ഗോരഖ്പുരിലെ ഒരു കുടുംബത്തിന്റെ അധീനതയിലായിരുന്ന രണ്ട് ഹവേലികള്‍ മാഫിയ സംഘം കൈവശപ്പെടുത്തി. പിന്നാലെ ഉടമസ്ഥര്‍ രണ്ട് കെട്ടിടങ്ങളും പൊളിച്ചുമാറ്റി. അടുത്ത ദിവസം വിവരമന്വേഷിക്കാന്‍ കുടുംബത്തെ സമീപിച്ചപ്പോള്‍ അവര്‍ നല്കിയ മറുപടി ഇപ്രകാരമായിരുന്നു. ഭൂമിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം.
വീണ്ടും സമാനമായ സംഭവം ഉണ്ടായി ഒരാള്‍ തന്നെ വിളിച്ച് അദ്ദേഹത്തിന്റെ വീട് അനധികൃതമായി ഒരു മന്ത്രി കൈവശപ്പെടുത്തിയതായി അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ ആരാഞ്ഞു. ഉടമസ്ഥന് മറ്റൊരാള്‍ക്ക് അധീനപ്പെടുത്തിയിട്ടില്ലാത്ത കെട്ടിടം എങ്ങനെ അനധികൃതമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ചോദിച്ചു. എന്നാല്‍ ആരും പ്രതികരിച്ചില്ല. ആളുകളോട് അവരെ അടിച്ചൊതുക്കാനും പ്രതികരിക്കാനും ആവശ്യപ്പെട്ടു, ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളെ കൈപിടിച്ചുയര്‍ത്താനാണ് താന്‍ വന്നതെന്നും യോഗി പറഞ്ഞു.
48 വയസ്സുകാരനായ യോഗി ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്. എച്ച്എന്‍ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998ല്‍ യോഗി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷാ ഭീഷണികള്‍ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസഡ് പ്ലെസ് സുരക്ഷ പരിരക്ഷ നല്‍കിയിരുന്നു
തീവ്ര ഹിന്ദുത്വ നിലപാട് കൊണ്ടും വിദ്വേഷ പ്രസംഗങ്ങള്‍ക്കൊണ്ടും യുപിയിലെ വലിയൊരു വിഭാഗത്തിന്റെ ആരാധനാപാത്രമാകാന്‍ യോഗി ആദിത്യനാഥിന് സാധിച്ചു.
2002ല്‍ യോഗി ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയാണ് ഹിന്ദുത്വ യുവ വാഹിനി. നിരവധി കലാപങ്ങളിലും പശു സംരക്ഷണം മറയാക്കി നടത്തിയ ആക്രമണങ്ങളിലും ലൗവ് ജിഹാദിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളിലും മുന്‍നിരയിലുണ്ടായിരുന്ന സംഘമാണ് ഹിന്ദുത്വ യുവവാഹിനി.
2002നുശേഷം ഇന്ത്യയുടെ ഹൃദയഭാഗം നേരിട്ട വര്ഗ്ഗീയദ്രുവീകരണങ്ങളുടെ തുടര്‍ച്ചയാണ് ബിജെപി നേരിട്ട വന്‍വിജയമെന്ന നിരീക്ഷണം ശക്തമാണ്. 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപിയും യോഗിയും.
Discussion about this post