ബെയ്ജിങ് : ഫുട്‌ബോള്‍ താരങ്ങള്‍ ശരീരത്തില്‍ ടാറ്റൂ പതിക്കുന്നത് വിലക്കി ചൈന. ദേശീയ ഫുട്‌ബോള്‍ ടീമിലെ താരങ്ങള്‍ക്കാണ് ദ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട്ട് ഓഫ് ചൈനയുടെ (ജിഎഎസ്) കര്‍ശന നിര്‍ദേശം.
ശരീരത്തില്‍ ടാറ്റൂ പതിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനാണ് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.ഇതിന് കഴിഞ്ഞില്ലെങ്കില്‍ ടാറ്റൂ മറച്ച ശേഷം മാത്രമേ കളത്തിലിറങ്ങാന്‍ പാടുള്ളൂ. യുവ താരങ്ങള്‍ക്ക് പുതിയ ടാറ്റൂ കുത്തരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അണ്ടര്‍ 20 മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ടാറ്റൂ ഇല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
സമൂഹത്തിന് നല്ല മാതൃകയാകാനാണിതെന്നാണ് ഭരണകൂടത്തിന്റെ വാദം.ഇതുകൂടാതെ താരങ്ങള്‍ക്ക് ദേശസ്‌നേഹം ശക്തിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വിദ്യാഭ്യാസവും പരിശീലനവും നല്‍കണമെന്നും ദേശീയ ടീമുകളോട് ജിഎഎസ് നിര്‍ദേശിച്ചിട്ടുണ്ട്.
Also read : ചതുപ്പ് നിലങ്ങളും പാടങ്ങളുമില്ല : വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗത്തിലേക്ക് തുമ്പികളും
വനിതാ താരങ്ങള്‍ മുടി കളര്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ചൈന യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ മത്സരം റദ്ദാക്കിയിരുന്നു. ഇതിനുമുമ്പ് 2018ല്‍ ടാറ്റൂ പതിപ്പിച്ച അഭിനേതാക്കള്‍ ഉള്ള ഷോകള്‍ നീക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കും ചൈന നിര്‍ദേശം നല്‍കിയിരുന്നു.