മുംബൈ : പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഖാലിസ്ഥാനി തീവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി അവധിയില്‍ പോയ ഉദ്യോഗസ്ഥരെയെല്ലാം മുംബൈ പോലീസ് തിരിച്ചുവിളിച്ചു.
ഛത്രപതി ശിവാജി ടെര്‍മിനസ്, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 3000 റെയില്‍വേ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു.
മുംബൈയില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി 7 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചതിന്റെ കൂടെയാണ് ഭീകരാക്രമണം മുന്നില്‍ക്കണ്ടുള്ള സുരക്ഷാക്രമീകരണങ്ങളും. ഏഴ് വരെ പുതുവത്സരാഘോഷം ഉള്‍പ്പടെയുള്ള ഒരു ചടങ്ങുകളും നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്താനാവില്ല.
Discussion about this post