വാരണാസി: ഹിന്ദു രാഷ്ട്രത്തിന് വേണ്ടി മരിക്കാനും വേണമെങ്കില്‍ കൊല്ലാനും തയ്യാറാവണമെന്ന് ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ വിദ്യാര്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ഒരു സ്കൂളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സുദര്‍ശനാ ന്യൂസ് പുറത്തുവിട്ടു. ഉത്തര്‍പ്രദേശിലെ സോന്‍ബദ്രയിലുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരാള്‍ ഹിന്ദുരാഷ്ട്ര നിര്‍മാണത്തെക്കുറിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.
ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാനും മരിക്കാനും വേണമെങ്കില്‍ കൊല്ലാനും തയ്യാറാവണമെന്നാണ് പ്രതിജ്ഞയില്‍ പറയുന്നത്. ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും മരിക്കാനും വേണ്ടിവന്നാല്‍ കൊല്ലാനും നമ്മള് തയ്യാറാവും. ഒരു കാരണവശാലും ഈ ഉദ്യമത്തില്‍ നിന്ന് നാം പുറംതിരിയില്ല. എത്ര ത്യാഗം സഹിച്ചാണെങ്കിലും നമ്മള് ഇതിന് വേണ്ടി പൊരുതും.’
യുപിയിലെ സോന്‍ബദ്ര ജില്ലയിലെ ഒരു പാര്‍ക്കില്‍ വച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരാള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുദര്‍ശനാ ടി.വി റിപ്പോര്‍ട്ടര്‍ രാജേഷ് സിങാണ് ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
हिंदुस्थान में जगह जगह ली जा रही #हिंदुराष्ट्र_की_शपथ
यूपी के सोनभद्र में स्कूली बच्चों ने शपथ लेकर हिंदू विरोधियों को ललकारा #एक_सपना_हिन्दूराष्ट्र#एक_ही_सपना_हिन्दुराष्ट्र #एक_सपना_हिन्दूराष्ट्र
pic.twitter.com/cIo9QVQeVH— Suresh Chavhanke “Sudarshan News” (@SureshChavhanke) December 29, 2021
കഴിഞ്ഞ ദിവസം യു.പിയിലെ മറ്റൊരു സ്കൂളില്‍ ഇതിന് സമാനമായ പ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുന്ന ദൃശ്യങ്ങള്‍ സുദര്‍ശനാ ന്യൂസ് പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 19ന് ഹിന്ദു യുവവാഹിനി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെ ഇതേ പ്രതിജ്ഞ ചൊല്ലിയത് വാര്‍ത്തയായിരുന്നു
Discussion about this post