ന്യൂഡല്‍ഹി: എസ്പി-ബിഎസ്പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ നരേന്ദ്ര മോഡിയുടെ അധികാരം കൈപിടിയില്‍ നിന്നും പോകുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. എബിപി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് നിര്‍ണ്ണായക റിപ്പോര്‍ട്ട് ഉള്ളത്.
അതേസമയം എസ്പി-ബിഎസ്പി സഖ്യം ഉണ്ടായില്ലെങ്കില്‍ 291 സീറ്റ് നേടി ബിജെപി തന്നെ അധികാരത്തിലേറുമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ എന്‍ഡിഎ 247 സീറ്റിലൊതുങ്ങും. യുപിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 71 ഇടത്തും ജയിച്ചാണ് എന്‍ഡിഎ 2014 ല്‍ അധികാരത്തിലേറിയത്.
എസ്പിയും ബിഎസ്പിയും ഒരുമിച്ച് നിന്നാല്‍ 50 സീറ്റോളം ഇരുകക്ഷികളും നേടുമെന്നാണ് സര്‍വേ. നേരത്തെ ഈ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം വിജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയും സഖ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post