ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ രണ്ട് കോവിഡ് വാക്സീനുകള്‍ക്ക് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ഇന്ത്യ. കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ വാക്സീനുകള്‍ക്ക് പുറമെ ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
Congratulations India 🇮🇳
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
– CORBEVAX vaccine
– COVOVAX vaccine
– Anti-viral drug MolnupiravirFor restricted use in emergency situation. (1/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ആണ് വാക്സീനുകള്‍ക്ക് അനുമതി നല്‍കിയത്. ഇതോടെ രാജ്യത്ത് ഇതുവരെ മൊത്തം ആറ് വാക്സീനുകള്‍ക്ക് അനുമതിയായി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്, സൈകോവ്-ഡി, സ്പുട്നിക് വി, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ വാക്സീനുകള്‍ക്കാണ് രാജ്യത്ത് അനുമതിയുള്ളത്.
മോള്‍നുപിരാവിര്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി. രാജ്യത്തെ പതിമൂന്ന് കമ്പനികളില്‍ ഇതിന്റെ ഉത്പാദനം നടക്കും. അതേസമയം ഇന്ന് 75 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി. 186 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Discussion about this post