ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. തങ്ങള്‍ ഒരു പടി പുറകിലേക്ക് മാറിയത് മാത്രമാണെന്നും ആവശ്യമെങ്കില്‍ കാര്‍ഷിക നയങ്ങള്‍ വീണ്ടും അവതരിപ്പിക്കുമെന്നുമുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടികായത്ത്.
“പ്രധാനമന്ത്രി മാപ്പ് പറയണം എന്ന നിലപാട് ഞങ്ങള്‍ക്കില്ല. രാജ്യത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം സംഭവിക്കരുത്. എന്ത് തീരുമാനമെടുക്കുമ്പോഴും അത് കര്‍ഷകരുടെ നിലപാട് അറിയാതെ ആകരുത്. ഞങ്ങള്‍ തികച്ചും ആത്മാര്‍ഥമായാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഡല്‍ഹിയിലുള്ളവര്‍ ഗൗനിച്ചില്ല.” അദ്ദേഹം പറഞ്ഞു.
വിവാദ നിയമങ്ങള്‍ തിരികെക്കൊണ്ടുവരുമെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന കര്‍ഷകരെ മാത്രമല്ല പ്രധാനമന്ത്രിയെയും താഴ്ത്തിക്കെട്ടുന്നതാണെന്നും ടികായത്ത് അഭിപ്രായപ്പെട്ടു.
Discussion about this post