‘ഞങ്ങളുടെ ഭ്രാന്തന്‍ കുടുംബത്തിലേയ്ക്ക് സ്വാഗതം’ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ രസകരമായ കുറിപ്പോടെ പങ്കുവെച്ച് സ്മൃതി ഇറാനി

Smriti Irani | Bignewslive

ന്യൂഡല്‍ഹി: മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കിട്ടാണ് മന്ത്രി സന്തോഷം പങ്കിട്ടത്. മകള്‍ ഷാനെല്ലെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സ്മൃതി ഇറാനി പങ്കുവെച്ചത്.

കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസിനും അനുമതി

അര്‍ജുന്‍ ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരന്‍. ”നിങ്ങള്‍ക്ക് (അര്‍ജുന്‍ ഭല്ല) ഞങ്ങളുടെ ‘ഭ്രാന്തന്‍’ കുടുംബത്തിലേക്ക് സ്വാഗതം. ഒരു അമ്മായിയപ്പനെയും അതിലും മോശമായ ഭ്രാന്തനെയും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഇത് ഞാന്‍ നിങ്ങള്‍ക്ക് ഒദ്യോഗികമായി നല്‍കുന്ന മുന്നറിയിപ്പാണ്”- ചിത്രം പങ്കുവെച്ചത് സ്മൃതി ഇറാനി കുറിച്ചു.

സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി. ഷാനെല്ലെയെ കൂടാതെ സോഹര്‍, സോയിഷ് എന്നിവരാണ് സ്മൃതി ഇറാനിയുടെ മക്കള്‍.

Exit mobile version