ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ ഉത്തര കൊറിയ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി താരതമ്യപ്പെടുത്തിയ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് രംഗത്ത്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം കൊന്നൊടുക്കുന്ന കിമ്മിന്റെ മാതൃകയാണ് മമത പിന്തുടരുന്നതെന്ന് ഗിരിരാജ് സിങ് ആരോപിച്ചു.
‘രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഏക സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിലെ കിം ജോങ്ങ് ഉന്‍ ആകാനാണ് മമത ശ്രമിക്കുന്നത്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം കൊന്നൊടുക്കുന്ന കിമ്മിന്റെ മാതൃകയാണ് മമത പിന്തുടരുന്നത്..’ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.
Discussion about this post