കൊച്ചി: വിദ്യാര്‍ത്ഥികളുടെ പഠനഭാരവും സ്‌കൂള്‍ ബാഗിന്റെ ഭാരവും കുറയ്ക്കാന്‍ നടപടികളെടുക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. നടപടി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും. കരിക്കുലം അടുത്തവര്‍ഷം പത്തുമുതല്‍ പതിനഞ്ച് ശതമാനംവരെ കുറയും. പരിഷ്‌കാരം ഫലപ്രദമായി നടപ്പാക്കുന്നതിനു മാതാപിതാക്കളും സ്‌കൂളുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജാവദേക്കര്‍ പറഞ്ഞു.
പരിഷ്‌കാരം ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്ന്, രണ്ട് ക്‌ളാസുകളില്‍ ഭാഷയും കണക്കും പഠിച്ചാല്‍ മതി. ഹോംവര്‍ക്ക് പാടില്ല. സ്‌കൂള്‍ ബാഗിന്റെ ഭാരം ഒന്നരക്കിലോയില്‍ കൂടാന്‍ പാടില്ല. മൂന്ന്, നാല് ക്ലാസുകളില്‍ കണക്കും പരിസ്ഥിതിയും ഭാഷയും മാത്രമായിരിക്കും പാഠ്യവിഷയം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Discussion about this post