ഛത്തിസ്ഗണ്ഡ്: വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് രക്ഷയായി
പ്രസവിച്ച് കിടക്കുന്ന നായ. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും അമ്മ നായ കാത്തുസൂക്ഷിച്ചാണ് മാതൃത്വത്തിനെ മനോഹരമാണ്.
ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയില്‍ നിന്നാണ് ഹൃദയം കവരുന്ന ദൃശ്യം. രാവിലെ കുഞ്ഞിന്റെ കരച്ചില് കേട്ട് എത്തിയ ഗ്രാമീണരാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
खबर पढ़कर मन व्यथित हो गया.
बच्ची को पुलिस ने अस्पताल पहुंचा दिया है, मामले की छानबीन जारी है.
यदि आप बेटा-बेटी में भेद-भाव की सोच से ग्रस्त हैं तो आप अभिभावक बनने लायक नहीं हैं.
दोषियों को कानून के तहत सख्त सजा मिले. ऐसे पाप रोकें, दकियानूसी सोच त्यागें, बेटा-बेटी एक समान मानें. pic.twitter.com/JDD5tQExSu— Dipanshu Kabra (@ipskabra) December 19, 2021
നായ്ക്കുട്ടികളുടെ അമ്മയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും, അതുകൊണ്ടാകാം കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന്, നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ അവര്‍ക്ക് വിട്ടുനല്‍കുന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post