വെല്ലൂര്‍: ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് കവര്‍ന്ന 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ഒരു ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസഥന് പറഞ്ഞു.
ഡിസംബര്‍ പതിനഞ്ചിനായിരുന്നു മോഷണം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍, പ്രതി ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെല്ലൂര്‍ ഡിഐജി എജി ബാബുവിന്റെ നേതൃത്വത്തില്‍ എട്ടു പ്രത്യേക പോലീസ് ടീമുകളാണ് അന്വേഷിച്ചത്.
35 കിലോഗ്രാം വരുന്ന സ്വര്‍ണ വജ്രാഭരണങ്ങളാണ് കൊള്ളയടിച്ചത്. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ണാഭരണങ്ങളെക്കാള്‍ കൂടുതല്‍ വജ്രാഭരണങ്ങളാണ് കവര്‍ന്നിരിക്കുന്നത്.
മോഷ്ടാക്കള്‍ ജൂവലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തു കയറിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാര്‍ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Discussion about this post