‘അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം’ കുറിപ്പെഴുതിവെച്ച് ലൈംഗികാതിക്രമണം നേരിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

killing wife | Bignewslive

ചെന്നൈ: തമിഴ്‌നാട്ടില്‍ ലൈംഗികാക്രമണം നേരിട്ട പെണ്‍കുട്ടി കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കിടപ്പുറിയില്‍ തൂങ്ങിമരിച്ചത്. ചെന്നൈ മങ്കാട് കഴിഞ്ഞയാഴ്ചയാണ് സംഭവം. ശനിയാഴ്ച പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

പെണ്‍കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. സമൂഹത്തില്‍ പെണ്‍കുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആണ്‍മക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. പെണ്‍കുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം’ -കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടി നേരത്തേ പഠിച്ചിരുന്ന സ്‌കൂളില്‍ ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. എന്നാല്‍ സ്‌കൂള്‍ മാറിയതിന് ശേഷവും അയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം. മാനസിക വിഷമത്തെ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു. രാത്രിയിലെ പേടിസ്വപ്നങ്ങളെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും പെണ്‍കുട്ടി വിവരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version