റാഞ്ചി : പൊതുവേദിയില്‍ വെച്ച് യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയും റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് ആണ് യുപിയില്‍ നിന്നുള്ള യുവ താരത്തെ മര്‍ദിച്ചത്.
माननीय जी, BJP के सांसद है… pic.twitter.com/lXE7m8rgWF
— Srinivas BV (@srinivasiyc) December 18, 2021
റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിന്റെ വേദിയിലായിരുന്നു സംഭവം. പതിനഞ്ച് വയസ്സ് കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകര്‍ മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് ഇയാള്‍ വേദിയിലെത്തിയത്.മത്സരിക്കാന്‍ അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ് ഭൂഷണ് തള്ളിയെങ്കിലും യുവാവ് പിന്നെയും അഭ്യര്‍ഥന തുടര്‍ന്നു. ഇതോടെ രോക്ഷാകുലനായ എംപി യുവാവിനെ പിറകിലേക്ക് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ബ്രിജ്ഭൂഷണ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുസ്തി താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജാര്‍ഖണ്ഢ് റെസ്ലിങ് അസോസിയേഷന് പ്രസിഡന്റ് ഭോലാനാഥ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് സംഭവം ഒത്തുതീര്‍പ്പാക്കിയതായാണ് വിവരം.
Discussion about this post