ചെന്നൈ: ‘തമിഴ് തായ് വാഴ്ത്ത്’ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ പൊതുചടങ്ങും ആരംഭിക്കുന്നതിന് മുമ്പ് ഗാനം ആലപിക്കുകയും ഈ സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളും ആരംഭിക്കേണ്ടത് തമിഴ് തായ് വാഴ്ത്ത് ആലപിച്ചാകണം. ഭിന്നശേഷിക്കാര്‍ ഒഴികെ എല്ലാവരും തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Read Also: ‘പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്’: വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം; ഝാര്‍ഖണ്ഡ് മന്ത്രി
55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
തമിഴ് തായ് വാഴ്ത്ത് ഒരു പ്രാര്‍ഥന ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദേശം. തമിഴ് തായ് വാഴ്ത്ത് ഒരു പ്രാര്‍ഥന ഗാനമാണെന്നും ദേശീയ ഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.