റാഞ്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട്
വിവാദ പരാമര്‍ശവുമായി ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹഫീസുല്‍ ഹസ്സന്‍ രംഗത്ത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കണമെന്നാണ് ഹസന്റെ പ്രസ്താവന. ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുതാണെന്നും അതിനാല്‍ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കണമെന്നാണ് മന്ത്രിയുടെ വാദം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് ഹസന്‍.
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം നിലവിലുള്ള 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം അടുത്തിടെ കേന്ദ്രം അവതരിപ്പിക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
ഒരു മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി നേതാവ് ബിരംഗി നാരായണ്‍ പറഞ്ഞു.