എൻആർഐ പാർപ്പിട സമുച്ചയത്തിന് അകത്ത് വെച്ച് തെരുവുപട്ടികൾക്ക് ഭക്ഷണംനൽകി; യുവതിക്ക് എട്ട് ലക്ഷം പിഴ ചുമത്തി മാനേജ്‌മെന്റ്

നവിമുംബൈ: പാർപ്പിടസമുച്ചയത്തിനകത്ത് തെരുവുപട്ടികൾക്ക് ഭക്ഷണം നൽകിയതിനെ തുടർന്ന് പരാതി ഉയർന്നതോടെ താമസക്കാരിക്ക് മാനേജിങ് കമ്മിറ്റി എട്ടുലക്ഷം രൂപ പിഴചുമത്തി. നാൽപതോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സീ വുഡ്സിലെ എൻആർഐ കോംപ്ലക്‌സിന്റെ മാനേജിങ് കമ്മിറ്റിയാണ് അൻഷു സിങ് എന്ന യുവതിക്ക് പിഴചുമത്തിയത്.

Also Read-നാഡീ ഞരമ്പുകളെ ബാധിച്ചു; കീമോ ചെയ്ത് ജീവിതത്തിലേക്ക്; വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചവരെ കുറിച്ച് വെളിപ്പെടുത്തൽ ഉടൻ: സരിത എസ് നായർ

അൻഷു സിങിനുപുറമെ മറ്റൊരു സ്ത്രീക്കും കമ്മിറ്റി ആറുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ട്. ഭക്ഷണം നൽകുന്നതിനാൽ പാർപ്പിട സമുച്ചയത്തിനകത്ത് തെരുവുപട്ടികൾ പെറ്റുപെരുകുകയാണെന്നും ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണിയാണെന്നും മാനേജിങ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ദിവസം 5000 രൂപ എന്നതോതിൽ കണക്കാക്കിയാണ് എട്ടുലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. തെരുവുപട്ടികൾക്ക് കോംപ്ലക്‌സിനകത്ത് ഭക്ഷണം നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി സെക്രട്ടറി വിനീത ശ്രീനന്ദൻ പറഞ്ഞു.

രാത്രി പട്ടികൾ കൂട്ടത്തോടെ കുരച്ച് ശല്യമുണ്ടാക്കുന്നതിനാൽ അന്തേവാസികൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും പരാതി ഉയർന്നതായി അവർ കുറ്റപ്പെടുത്തി.

Exit mobile version