കൊല്‍ക്കത്ത: അമ്മയുടെ മരണമറിയാതെ മാനസ്സിക രോഗിയായ മകന് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഏഴ് ദിവസം. കൊല്‍ക്കത്തയിലാണ് സംഭവം. രണ്ട് നില വീട്ടില്‍ മാനസ്സിക നില തെറ്റിയ മകനൊപ്പം കഴിഞ്ഞിരുന്ന 75 വയസ്സ് പ്രായമുള്ള വൃദ്ധയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ട്. എന്നാല്‍ അമ്മ മരിച്ചെന്നറിയാതെ ചീഞ്ഞളിഞ്ഞ് മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു ആ മകന്.
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മാനസ്സിക നില തെറ്റിയ മകന് 40 വയസ്സ് പ്രായമുണ്ട്. ഈ വര്‍ഷം ഏപ്രിലിലും കൊല്‍ക്കത്തയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു.
Discussion about this post