ഗോദാവരി : ആന്ധ്രപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിലെ ജംഗാറെഡ്ഡിഗൂഢത്തിനടുത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. ആന്ധ്ര സര്‍ക്കാരിന്റെ സ്റ്റേറ്റ് റോഡ് ബസ്(apsrtc) ആണ് മറിഞ്ഞത്. ബസില്‍ 47 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
Around 9 people were feared killed and several injured, when an APSRTC (State Gov't Bus) bus overturned into the Jalleruvagu near Jangareddygudem in West Godavari district, on Wednesday afternoon. There were around 60 people on the bus at the time of the accident. pic.twitter.com/YuA5ekqU5l
— DD News (@DDNewslive) December 15, 2021
മരിച്ചവരില്‍ അഞ്ച് പേര് സ്ത്രീകളാണ്. ബസ് ഡ്രൈവറും അപകടത്തില്‍ മരിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിക്കാനായിട്ടില്ല.സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കവേ മറുവശത്ത് നിന്ന് വന്നതോടെ ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പോലീസും ദൃക്സാക്ഷികളും പറയുന്നത്.
Rescue operations at #Jalleru stream into which a #RTC bus fell killing atleast nine onboard #West #Godavari district @NewIndianXpress @apsrtc pic.twitter.com/gvpUqSyrqq
— TNIE Andhra Pradesh (@xpressandhra) December 15, 2021
അമ്പത് അടിയോളം ഉയരത്തില്‍ നിന്നാണ് ബസ് പുഴയിലേക്ക് വീണത്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Discussion about this post