ബെംഗളൂരു: എച്ച് ഡി കുമാരസ്വാമിയുടെ ഫോണ്‍ സംഭാഷണ വീഡിയോ വിവാദത്തില്‍. മാണ്ഡ്യയിലെ ജനതാദള്‍ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ ഒരു ദയയുമില്ലാതെ വെടിവച്ച്കൊല്ലാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഫോണിലൂടെ സംസാരിക്കുന്ന വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്. ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ക്ക് പ്രതികരണമായി കുമാര സ്വാമി രംഗത്തെത്തി.
പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നും കുമാരസ്വാമി പറഞ്ഞു. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഇതില്‍ (കൊലപാതകത്തില്‍) ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച് കൊല്ലണം.’ എന്നാണ് അദ്ദേഹം പറയുന്നത്. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
#WATCH Karnataka CM HD Kumaraswamy caught on cam telling someone on the phone 'He(murdered JDS leader Prakash) was a good man, I don't know why did they murder him. Kill them (assailants) mercilessly in a shootout, no problem. (24.12.18) pic.twitter.com/j42dqiRs0a
— ANI (@ANI) December 25, 2018
Discussion about this post