ബംഗളൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. രാജ്യം മുഴുവൻ വരുൺ സിങിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് നിരാശയായി മരണവാർത്തയെത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ക്യാപ്റ്റന് വേണ്ടി തൊലി വെച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ചികിത്സയിലേക്ക് കടക്കാനിരിക്കെയാണ് മരണമെത്തിയത്.
ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വരുൺ സിങ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽപ്പെട്ട സംയുക്ത സേനാമേധാവി ബിപിൻ റാവത്തും സഹധർമ്മിണിയും ജവാന്മാരും ഉൾപ്പടെ 12 പേരും മരണപ്പെട്ടിരുന്നു.
Also Read-സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെന്റിലേക്ക്; സേവനദാതാക്കൾക്ക് പങ്കാളികളാകാം
അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏകവ്യക്തിയായിരുന്നു അന്തരിച്ച വരുൺസിങ്.
Discussion about this post