ഉത്തരാഖണ്ഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ക്ക് ആയിരം രൂപ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
”സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും ഞങ്ങള്‍ പ്രതിമാസം 1,000 രൂപ നല്‍കും.” ഉത്തരാഖണ്ഡിലെ കാശിപൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്ഥ മോശമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”ഞാനൊരു രാഷ്ട്രീയ നേതാവല്ല. എനിക്ക് രാഷ്ട്രീയം ചെയ്യാനറിയില്ല. ഞങ്ങള്‍ക്ക് ജോലി ചെയ്യാനേ അറിയൂ. ഡല്‍ഹിയില്‍ 10 ലക്ഷം ആളുകള്‍ക്ക് ഞങ്ങള്‍ ജോലികള്‍ നല്‍കിയിട്ടുണ്ട്, ഇവിടെയും നല്‍കും” അദ്ദേഹം പറഞ്ഞു.
”രാഷ്ട്രീയ നേതാക്കള്‍ ഇവിടെ എന്താണ് ചെയ്തത്? കഴിഞ്ഞ 20 വര്‍ഷമായി ഈ നേതാക്കള്‍ സംസ്ഥാനത്തിന്റെ അവസ്ഥ മോശമാക്കി. ഞങ്ങള്‍ നിങ്ങള്‍ക്ക് ജോലി നല്‍കും (ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍) ആളുകള്‍ക്ക് എങ്ങനെ ജോലി നല്‍കണമെന്ന് എനിക്കറിയാം” കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.