ഉഡുപ്പി : പശുക്കളെ സംരക്ഷിക്കാന്‍ വാളുകള്‍ കയ്യില്‍ കരുതണമെന്ന് ആഹ്വാനം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി സരസ്വതി. ഉടുപ്പിയില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിലാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വാളും ആയുധങ്ങളും വാങ്ങണമെന്ന് സാധ്വി ആഹ്വാനം ചെയ്തത്.
ആളുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കിഫോണ്‍ വാങ്ങിക്കാന്‍ കഴിയുമെങ്കില്‍ പശുക്കളെ സംരക്ഷിക്കാനുള്ള ആയുധങ്ങളും വാങ്ങാനാവുമെന്നാണ് സാധ്വിയുടെ വാദം. “ഗോഹത്യയില്‍ നിന്ന് ഗോമാതാവിനെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. ഞാന്‍ ജനിച്ചത് ഗോശാലയില്‍ ആണ്. ഗോഹത്യ തടയേണ്ടത് എന്റെ കടമയാണ്.”
“ജനിച്ച അന്ന് മുതല്‍ രണ്ട് ലക്ഷ്യങ്ങള്‍ ആണുളളത്. ഒന്ന് രാമന് ക്ഷേത്രം പണിയുക, രണ്ട് ഇന്ത്യയില്‍ ഗോഹത്യ അവസാനിപ്പിക്കുക. ഗോവധത്തിനും മതപരിവര്‍ത്തനത്തിനും ലൗ ജിഹാദിനുമെതിരെ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരണം.” സാധ്വി പറഞ്ഞു.