വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി ഒമിക്രോൺ രോഗിയെ ഇന്ത്യ വിടാൻ സഹായിച്ചു; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്; നാല് പേർ അറസ്റ്റിൽ

ബംഗളൂരു: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി ഉപയോഗിച്ച് ഒമിക്രോൺ ബാധിച്ചയാളെ ഇന്ത്യയിൽ നിന്നും കടക്കാൻ സഹായിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കൻ പൗരനെ രാജ്യം വിടാൻ സഹായിച്ച സംഭവത്തിലാണ് നടപടി.

ബംഗളൂരു പോലീസാണ് നാലുപേരെ അറസ്റ്റ് ചെയതത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലെ സ്വകാര്യ ലാബിലെ ജീവനക്കാരാണ്. മറ്റ് രണ്ട് പേർ ദക്ഷിണാഫ്രിക്കൻ പൗരൻ ഡയറക്ടറായ കമ്പനിയിലെ ജീവനക്കാരുമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് ഹൈഗ്രൗണ്ട്‌സ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ALSO READ-കസേര കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചു; അമ്പലപ്പുഴയിൽ ഭർത്താവിന്റെ ക്രൂരതയിൽ യുവതിക്ക് ദാരുണമരണം

അറസ്റ്റിലായവർ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന വൻ റാക്കറ്റിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

നവംബർ 20നാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ഇന്ത്യയിലെത്തിയത്. രാജ്യത്തെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾ രാജ്യത്തുനിന്നും യുഎഇയിലേക്ക് പോയതായി കണ്ടെത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇയാൾ രാജ്യത്ത് നിന്നും കടന്നത്.

Exit mobile version