ഭാരതമാതാവിന്റെ പ്രിയ പുത്രന്മാര്‍ക്ക് പ്രണാമം, തൊഴിലാളികളെ പൂക്കള്‍ വിതറി ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി; ഒപ്പമിരുന്ന് ഉച്ചഭക്ഷണവും, ചിത്രങ്ങള്‍

Kashi corridor | Bignewslive

‘ഭാരതമാതാവിന്റെ പ്രിയ പുത്രന്‍മാര്‍ക്ക് എന്റെ പ്രണാമം’ തൊഴിലാളികളെ പൂക്കള്‍ വിതറി ആദരിക്കുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറിച്ച വാക്കുകളാണിത്. കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം മോഡി ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെയാണ് നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികളെ അദ്ദേഹം പൂക്കള്‍ വിതറി ആദരിച്ചത്. ഇതിനു പുറമെ, അവര്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. വലിയ ആവേശത്തോടെയാണ് തൊഴിലാളികള്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിനും പോസ് ചെയ്തത്.

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം: സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതിയാണിത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണാസി എംപി കൂടിയായ മോഡി തന്നെ 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ ‘ഭവനം’ മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങള്‍ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്‍കുന്നുവെന്ന് ഇവിടെ നിങ്ങള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version