ബംഗളൂരു: ക്ലാസെടുക്കാനെത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. സംഭവത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നതോടെ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്‌കൂളിലാണ് സംഭവം.
ക്ലാസെടുക്കാനായി ഹിന്ദി അധ്യാപകന്‍ പ്രവേശിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ആക്രമണം. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുകയും വേസ്റ്റ് ഇടുന്ന പാത്രം തലയിലൂടെ കമിഴ്ത്തുന്നതും വീഡിയോയില്‍ കാണാനാവും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അന്വേഷണത്തിനും കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കിയത്.
Student of Nallur Govt school put Dustbin on Hindi teacher's head while he was lecturing , Students also attempt to assault with dustbin , few group of students found having pan masala , cigarette, gutka , and drinks . pic.twitter.com/w68txYOxvk
— Mohammed Razzack (@actrazz__626) December 11, 2021
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഒരു സ്‌കൂളില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത് സഹിക്കാനാകില്ലെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിദ്യാഭ്യാസ വകുപ്പും പോലീസും വിഷയം അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. അധ്യാപകര്‍ക്കൊപ്പമായിരിക്കും ഞങ്ങളെന്നും മന്ത്രി ട്വീറ്റ് ചെയ്തു.