മുസ്‌ലിംകൾക്ക് മതേതരത്വത്തിൽ നിന്ന് എന്താണ് ലഭിച്ചത്? രാഷ്ട്രീയ മതേതരത്വത്തിൽ കുടുങ്ങരുത്: അസദുദ്ദീൻ ഒവൈസി

മുംബൈ: ഇന്ത്യൻ മുസ്ലിംകൾ രാഷ്ട്രീയ മതേതരത്വത്തിൽ കുടുങ്ങരുതെന്ന് ഓൾ ഇന്ത്യ മജ്ലിസെ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ഭരണഘടനാപരമായ മതേതരത്വത്തിൽ മുസ്ലിംകൾ വിശ്വസിക്കണമെന്നും മുംബൈയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ മുസ്‌ലിംകൾക്ക് മതേതരത്വത്തിൽ നിന്ന് എന്താണ് ലഭിച്ചത് നമ്മൾക്ക് മതേതരത്വത്തിൽ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകർത്തവർക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആർക്കും കിട്ടിയില്ല. ഒന്നും’- ഒവൈസി പറഞ്ഞു.

Read also-പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അനുവദിക്കില്ല; വീടിനുള്ളിലോ മസ്ജിദിലോ മതിയെന്ന് ഹരിയാന മുഖ്യമന്ത്രി

രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തിൽ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version