ഗോവ: ഗോത്രവര്‍ഗക്കാരായ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗോവയിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ച ഗോവയിലെത്തിയ നിരവധി റാലികളിലും പരിപാടികളിലും പങ്കെടുത്തു.
പരിപാടിയ്ക്കിടെ മോര്‍പിര്‍ല ഗോത്രവര്‍ഗക്കാരായ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോര്‍പിര്‍ല ഗ്രാമത്തിലെത്തിയ പ്രിയങ്കയെ പാട്ടും നൃത്തവുമായാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
തലയില്‍ കുടങ്ങളേറ്റി സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് ആസ്വദിച്ച പ്രിയങ്ക ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കോണ്‍ഗ്രസാണ് ഈ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഏകദേശം ഒന്നരലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടത്.
പ്രിയങ്കയും ഗോവയിലെ മോര്‍പിര്‍ല വില്ലേജ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ‘മോര്‍പിര്‍ലയിലെ ശക്തരും ആത്മവിശ്വാസമുള്ളവരുമായ സ്ത്രീകള്‍ക്കൊപ്പം. ഗോവയിലെ പരിസ്ഥിതി സംവാദത്തിലും പച്ചപ്പ് സംരക്ഷിക്കുന്നതിലും ഈ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Smt. @priyankagandhi joins the tribal women of Morpirla village during a phenomenal performance of their folk dance.#PriyankaGandhiWithGoa pic.twitter.com/p0ae6mKM9x
— Congress (@INCIndia) December 10, 2021
രാഹുല്‍ ഗാന്ധിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പ്രിയങ്കയും സജീവമായത്. ഗോവ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ ഗോവ സന്ദര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ കൂട്ടരാജിയും വാര്‍ത്തയായിരുന്നു.