ഭോപ്പാല്‍: അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് നേരിട്ട ക്രൂരമര്‍ദ്ദനം ചോദ്യം ചെയ്യാനെത്തിയ മകളുടെ വീഡിയോ ആണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ യുവതി പൊതിരെ തല്ലുന്നതാണ് വീഡിയോ.
മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൌണിലാണ് സംഭവം നടന്നത്. ഫ്രീപ്രസ് ജേണ്‍ല്‍ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ ക്രൂരമായി മര്‍ദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നല്‍കിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
Madhya Pradesh: A shopkeeper beat up an elderly person for Rs 5 of tea. After which the daughter of the victim reached the shop and beat up the shopkeeper in Dinara town, Shivpuri. The video of the incident is going viral on social media. pic.twitter.com/BN359YiU15
— Free Press Journal (@fpjindia) December 9, 2021
തുടര്‍ന്ന് തേജ് സിംഗിനെ ഭുര മര്‍ദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകള്‍ ഇത് ചോദിക്കാന്‍ ഷോപ്പിലെത്തുകയും വടിയുമായെത്തിയ യുവതി കടയുടമയെ പൊതിരെ തല്ലുകയുമായിരുന്നു. അച്ഛന് വേണ്ടി ചോദിക്കാന്‍ ആണ്‍ മക്കള്‍ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. സംഭവം ഏതായാലും സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Discussion about this post