ഭൂവനേശ്വർ: കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ഒഡീഷയിൽ 19 വിദ്യാർഥികൾ അവശനിലയിൽ.സ്കൂളിലെ ഒരു വിദ്യാർഥി തന്നെയാണ് കുടിവെളളത്തിൽ കീടനാശിനി കലർത്തി സഹപാഠികൾക്ക് നൽകിയത്. സ്കൂൾ അടയ്ക്കാൻ വേണ്ടിയായിരുന്നു കുട്ടി വെള്ളത്തിൽ കീടനാശിനി കലർത്തിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രേമാനന്ദ പാലേയ് പറഞ്ഞു.
‘ആറാം നൂറ്റാണ്ടിലല്ലെന്ന് നിങ്ങൾ എന്ന് തിരിച്ചറിയും’? മുസ്ലിം ലീഗിനെ വിമർശിച്ച് ജസ്ല മാടശ്ശേരി
ബർഗഡ് ജില്ലയിലെ കാംഗാവ് ഹയർസെക്കൻഡറി സ്കൂളിൽ ആർട്സ് സ്ട്രീമിൽ പതിനൊന്നാം ക്ലാസിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരുന്നു. ഡിസംബർ 4 ന് തന്റെ ഗ്രാമമായ നുവാപള്ളിയിലേക്ക് പോയ കുട്ടി ഡിസംബർ 6 ന് സ്കൂളിലേക്ക് തിരിച്ചെത്തി. വീണ്ടും വീട്ടിൽ പോകാനുള്ള ആഗ്രഹത്തിലായിരുന്നതിനാലാണ് കുട്ടി വള്ളത്തിൽ കീടനാശിനി കലർത്തിയത്
Discussion about this post