മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ചൗക്കിദാര്‍ ചോര്‍ ഹേ(കാവല്ക്കാരന് കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗമാണ് ഉദ്ധവ് താക്കറെയും മോഡിക്കെതിരെ ഉപയോഗിച്ചത്. സോലാപൂരിലെ റാലിക്കിടെയാണ് താക്കറെയുടെ വിമര്‍ശനം.
‘സംസ്ഥാനത്തെ ഒരു കര്‍ഷകനെ ഞാന്‍ കാണാനിടയായി. കീടങ്ങള്‍ കാരണം നശിച്ചുപോയ നാരകം അദ്ദേഹം എനിക്ക് കാണിച്ചുതന്നു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാരകത്തെ ഇപ്പോള്‍ കീടങ്ങള്‍ തന്നെ വിഴുങ്ങിയിരിക്കുന്നു. സുരക്ഷ നല്കേണ്ടവര് ഇന്ന് കള്ളന്മാരായിരിക്കുന്നു’- ഉദ്ധവ് താക്കറെ പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കേ സുപ്രീംകോടതി എങ്ങനെയാണ് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് എനിക്കറിയില്ല. പക്ഷേ, മോഡി സര്‍ക്കാര്‍ സൈനികരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ലെന്ന് എനിക്കറിയാം’-താക്കറെ റാഫേല്‍ ഇടപാടും പരാമര്‍ശിക്കുന്നു.
Discussion about this post